എല്ലാത്തരം വര്‍ഗീയതയും നാടിന് ആപത്ത്: കെ സുധാകരന്‍ എംപി

Jaihind Webdesk
Wednesday, September 28, 2022

രാജ്യസുരക്ഷയ്ക്ക് അപകടരമായ എല്ലാത്തരം വര്‍ഗീയതയും നാടിന് ആപത്താണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പ്രോത്സാഹിപ്പിക്കാനാവില്ല. ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു ശക്തിയോടും കോണ്‍ഗ്രസിന് യോജിക്കാനാവില്ലെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

ഏത് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്‍റെ പേരിലായാലും ജനങ്ങളെ മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്നത് ഒട്ടും ഭൂഷണമല്ല. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് കേരളത്തില്‍ വളരാന്‍ സാഹചര്യം ഒരുക്കിയത് ഇടതുഭരണമാണ്. ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരില്‍ ആളുകളെ കൊല്ലുകയും വര്‍ഗീയതക്കെതിരെ ശബ്ദിക്കുന്ന സാഹിത്യകാരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കുകയും ചെയ്യുന്ന തീവ്രഹിന്ദുത്വ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്ന ആര്‍എസ്എസിന് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഏകപക്ഷീയ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.