കൊവിഡ് മൂലം മിക്ക കമ്പനികളും ശമ്പളം നല്‍കുന്നില്ല ; സ്വകാര്യ കമ്പനികള്‍ കൃത്യസമയത്ത് ശമ്പളം നല്‍കണമെന്ന് യുഎഇ

 

ദുബായ് : യുഎഇയില്‍ സ്വകാര്യ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കണമെന്ന്, അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുഎഇ മാനവ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയമാണ് ഈ നിര്‍ദേശം നല്‍കിയത്. കൊവിഡ് മൂലമുണ്ടായ വെല്ലുവിളികളിലൊന്ന് മിക്ക കമ്പനികലും ശമ്പളം കൃത്യമായി നല്‍കുന്നില്ല എന്നതാണ്. ഇപ്രകാരം, മഹാമാരി മൂലമുണ്ടായ പ്രതിസന്ധി രാജ്യാന്തര തൊഴില്‍ വിപണികളെ പ്രതികൂലമായി ബാധിച്ചു.

തൊഴില്‍ സ്ഥിരത ഉറപ്പു വരുത്തുന്നതിനായി, ദേശീയ വേതന സംരക്ഷണ സംവിധാനത്തിന്‍റെ ചട്ടക്കൂടിനു കീഴില്‍ വരുന്ന എല്ലാ കമ്പനികളും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ പ്രതിസന്ധി, സ്വകാര്യമേഖലയിലെ കമ്പനികള്‍ക്ക് അവരുടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ശേഷി കുറച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടെയാണ് അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയത്.

Comments (0)
Add Comment