രാഹുൽ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തിൽ അസ്വസ്ഥരെന്ന് കെ.സി വേണുഗോപാൽ

രാഹുൽ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തിൽ തങ്ങൾ അസ്വസ്ഥരെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മറ്റൊരു സുരക്ഷ സംവിധാനം തയ്യാറാവുന്നതിന് മുന്നെ എസ് പി ജി സുരക്ഷ പിൻവലിച്ചത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്ന് കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ ഇന്നലെ 6 കിലോമീറ്ററോളമാണ് കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം വഴിതെറ്റി സഞ്ചരിച്ചത്.

രാഹുൽ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തിൽ തങ്ങൾ അശ്വസ്ഥരാണെന്ന് കെസി വേണുഗോപാൽ. സി ആർ പി എഫും, പൊലീസും ഇത്തരം സുരക്ഷാ ധൗത്യം ഏറ്റെടുക്കാൻ പരിശീലനം ലഭിച്ചവരല്ല. അത് കൊണ്ട് തന്നെ മൂവായിരത്തോളം എസ് പി ജി അംഗങ്ങളെ പരിശീലനം നൽകി തയ്യാറാക്കിയത് രാഹുൽ ഗാന്ധിയെ പോലെയുള്ളവർക്ക് സുരക്ഷ നൽകാനാണ്. എന്നാൽ പകരം സംവിധാനം കണ്ടെത്താതെ എസ് പി ജി സുരക്ഷ പിൻവലിച്ചത് തരം താഴ്‌ന്ന രാഷ്ട്രീയമാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം വലിയ രീതിയിലുള്ള സുരക്ഷ വീഴ്ചയിലൂടെയാണ് കടന്ന് പോകുന്നത്. വലിയ രീതിയിലുള്ള മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന വയനാട് ജില്ലയിലാണ് വലിയ സുരക്ഷ വീഴ്ച ഉണ്ടായത് എന്ന് ഏറെ ആശങ്കാജനകമാണ്. ഇന്നലെ കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വരുകയായിരുന്ന രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം കൽപറ്റയിൽ നിന്നും ആറ് കിലോമീറ്ററോളം വഴി തെറ്റി സഞ്ചരിച്ചു. സമാനമായ വീഴ്ചകൾ വണ്ടൂരിലും എടക്കരയിലും പ്രകടമായി. സുരക്ഷ വീഴ്ചയുടെ കാര്യത്തിൽ സംസ്ഥാന സർക്കാറിനും പൊലീസിനുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Comments (0)
Add Comment