ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; അല്‍ക ലാംബ കോണ്‍ഗ്രസിലേക്ക്

Jaihind Webdesk
Tuesday, February 5, 2019

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക ലാംബ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസിനൊപ്പം ചേരുന്നു. എ.എ.പി നേതൃത്വവുമായുള്ള ഭിന്നിപ്പും ഡല്‍ഹിയില്‍ പാര്‍ട്ടിക്കുണ്ടായ ശക്തിക്ഷയവുമാണ് അല്‍കലാംബയെ കോണ്‍ഗ്രസിനോട് അടുപ്പിച്ചത്. ചാന്ദ്‌നി ചൗക്ക് എം.എല്‍.യാണ് ലാംബ. എ.എ.പി നേതൃത്വത്തോടുള്ള എതിര്‍പ്പ് പരസ്യമായി പ്രഖ്യാപിച്ചതാണ് ലാംബ പാര്‍ട്ടിവിടുന്നത്. ഡിസംബറില്‍ എ.എ.പി ലാംബയോട് രാജി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്ന്നാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ിറങ്ങിയിരിക്കുന്നത്.