അല്‍ക ലാംബ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind Webdesk
Saturday, October 12, 2019

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച അല്‍ക ലാംബ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഏറെ നാളുകളായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും എഎപി നേതൃത്വവുമായി ഭിന്നതയിലായിരുന്ന അല്‍ക ലോക്‌സഭാ തെഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. 2004 ന് മുമ്പ് കോണ്‍ഗ്രസില്‍ സജീവമായിരുന്നു അല്‍ക. എന്‍.എസ്‌.യു.ഐ ദേശീയ പ്രസിഡന്റ്, ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് (1995), ഡിപിസിസി ജനറല്‍ സെക്രട്ടറി, എഐസിസി സെക്രട്ടറി, ദേശീയ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ അല്‍ക നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്ത പാര്‍ട്ടിയാണ് എ.എ.പിയെന്നും  തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച നേതൃത്വത്തോട് നന്ദിയുണ്ടെന്നും അല്‍കാ ലാംബ പ്രതികരിച്ചു. എ.എ.പിയില്‍ ഏകാധിപത്യഭരണമാണെന്നും കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ടെന്നും അല്‍കാലാംബ പറഞ്ഞു.