പുല്‍വാമ ആക്രമണം : ചാനലുകളെ മാധ്യമചട്ടങ്ങള്‍ ഓര്‍മ്മപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

Jaihind Webdesk
Thursday, February 14, 2019

കശ്മീര്‍ ഭീകരാക്രമണം: ചാനലുകളെ ചട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ‘ദേശവിരുദ്ധവും ആക്രമണത്തെ പ്രോല്‍സാഹിപ്പിക്കുന്നതുമായ ഉള്ളടക്കം’ പാടില്ല

കശ്മീര്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വകാര്യ ടിവി ചാനലുകളെ ചട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ദേശവിരുദ്ധവും ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം താക്കീത് നല്‍കി.1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്‌സ് റെഗുലേഷന്‍ ആക്ട് ചൂണ്ടിക്കാട്ടിയാണ് അറിയിപ്പ്.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ടിവി ചാനലുകള്‍ താഴെ പറയുന്ന കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ദേശവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതോ, ക്രമസമാധാന പാലനത്തെ ബാധിക്കുന്ന ഏതെ ങ്കിലും അടങ്ങുന്നതോ, ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ, രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുന്നതോ ആയ വിവരങ്ങള്‍ ടെലികാസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുക.