പ്രതിപക്ഷ നേതാവ് എന്ന പദവി അന്വർത്ഥമാക്കിയ നേതാവ് ; രമേശ് ചെന്നിത്തലയെ പ്രശംസിച്ച് ആലപ്പി അഷറഫ് ; കുറിപ്പ്

 

തിരുവനന്തപുരം :  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ച് സംവിധായകന്‍ ആലപ്പി അഷറഫ്. പ്രതിപക്ഷ നേതാവ് എന്ന പദവിഅന്വര്‍ത്ഥമാക്കിയ നേതാവാണ് രമേശ് ചെന്നിത്തല. ഇതിലും മികച്ച പ്രതിപക്ഷ നേതാവ് സ്വപ്നങ്ങളിൽ മാത്രമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ മക്കള്‍തിലകം എംജിആര്‍ നടത്തിയ പോരാട്ടമാണ് ഓര്‍മ്മവരുന്നതെന്നും അഷറഫ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

അഴിമതിയുടെ അന്ധകാരത്തിൽ നിന്ന് യാഥാർത്ഥ്യത്തിൻ്റെ വെളിച്ചത്തിലേക്ക് കേരള ജനതയെ നയിച്ച ജനനായകൻ..
ഇതിലും മികച്ച പ്രതിപക്ഷ നേതാവ് സ്വപ്നങ്ങളിൽ മാത്രം…
പ്രതിപക്ഷ നേതാവ് എന്ന പദവിയെ അന്വർത്ഥമാക്കിയ നേതാവാണ്
“രമേശ് ചെന്നിത്തല ” .
പണ്ട് തമിഴ്നാട്ടിൽ കരുണാനിധിയുടെ ഭരണസമയത്ത് മക്കൾതിലകം MGR നടത്തിയ പോരാട്ടമാണ് ഓർമ്മ വരുന്നത്.
അഴിമതി ഭരണത്തിന് നേരെ അദ്ദേഹം വിളിച്ചു പറഞ്ഞു…എമാത്താതെ ഏമാട്രാതെ എന്ന പാട്ടിലൂടെ…
അങ്കെ ഇരുട്ടുക്കുംപാക്കിട്ര മിഴിയിറുക്കും
എന്ത ശുവരുക്കും കേൾക്കിൻട്ര
കാതിറുക്കും….
ശൊല്ലാമാൽ കൊള്ളാമേൽ കാത്തിരുക്കും..
തക്ക സമയത്ത് നടന്തത് എടുത്ത് വെയക്കും…
എന്നു വെച്ചാൽ… ,
ഇരുട്ടിലും കാണുന്ന മിഴികളുണ്ട്, ചുമരിലും
കേൾക്കുന്ന കാതുകളുണ്ട്,
പറയാനും പ്രവർത്തിക്കാനും ഞാൻ കാത്തിരിക്കും .
അവസരം ഒരുങ്ങുമ്പോൾ ഞാനവ ലോകത്തെ അറിയിക്കും.
തിന്മക്കെതിരായ MGRൻ്റെ ആ യുദ്ധതന്ത്രം നമ്മുടെ കൊച്ചു കേരളത്തിൽ ചെന്നിത്തലയും ആവർത്തിച്ചു…
അതേ.. കണ്ണിലെണ്ണയൊഴിച്ച് അദ്ദേഹം കാത്തിരുന്നു അഴിമതികൾ ഒന്നൊന്നായ് ആ നേതാവ് പിൻതുടർന്ന് കണ്ടെത്തി .
യഥാസമയം അവ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി.
സ്പിംഗ്ലർ ,
ബ്രൂവറി ,
പ്രളയഫണ്ട് തട്ടിപ്പ് ,
കടൽകൊള്ള ,
സ്വർണകടത്ത് ,
ബന്ധുനിയമനം…
അങ്ങിനെ അങ്ങിനെ
നിരവധി നിരവധി…
വെറളി പിടിച്ച അഴിമതിയുടെ അപ്പോസ്തലന്മാർ പ്രതിരോധത്തിന് PR കിങ്കരമാരെ അണിനിരത്തി.
അവർ കൊളുത്തിയ തീയിൽ പിന്നീട് സംഭവിച്ചത് “ലങ്കാദഹനം”.
അഴിമതിക്കാർ ഒന്നൊന്നായ് നില്ക്കക്കള്ളിയില്ലാതെ എല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ടൊടുന്ന കാഴ്ച..
ഇനി MGRൻ്റെ മറ്റൊരു പാട്ടിലെ വരികളിലേക്ക് വീണ്ടും വരാം..
“നാൻ ആണയിട്ടാൽ അത് നടന്തു വിട്ടാൽ… ” എന്ന ഗാനത്തിലേത് .
എതിർ കാലം വരും..
എൻ കടമൈ വരും..
ഇന്ത കൂട്ടത്തിൽ ആട്ടത്തെ ഒഴിപ്പേൻ…
പൊതു നീതിയിലെ…
പുതു പാതയിലെ ..
വരും നല്ലോർ മുഖത്തിനെ മിഴിപ്പേൻ…
എൻ്റെ കാലം വരും അന്നു ഞാൻ എൻ്റെ കടമ നിർവ്വഹിക്കും..
ഈ അഴിമതി കൂട്ടത്തെ ഞാൻ ആട്ടിപ്പായിക്കും.
പൊതു നീതിയുടെ പുതിയൊരു പാതയിൽ എൻ്റെ പുഞ്ചിരിക്കുന്ന മുഖവും നിങ്ങൾക്ക് കാണാം..
ഈ പാട്ടുകൾ മക്കൾ തിലകത്തിന് വേണ്ടി എഴുതിയതാണങ്കിലും കാലം രമേശിനായ് കൂടി കാത്തു വെച്ചതാണന്ന് തോന്നും.
ജനത്തോടുള്ള തൻ്റെ
കടമ കൃത്യമായ് നിറവേറ്റിയ
രമേശ് ചെന്നിത്തലയ്ക്ക് കരുത്തോടെ മുന്നേറാൻ നമുക്ക് കൈകോർത്ത് പിൻതുണയേകാം..

 

 

 

 

Comments (0)
Add Comment