ആലപ്പുഴയില്‍ കടലാക്രമണം ശക്തം; 3 വീടുകള്‍ തകര്‍ന്നു


ആലപ്പുഴ വളഞ്ഞവഴി, കാക്കാഴം പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭം ശക്തം. കടലാക്രമണത്തില്‍ 3 വീടുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡായ വളഞ്ഞവഴിയില്‍ വെള്ളംതെങ്ങില്‍ സാബു, പുതുവല്‍ സുധീര്‍, ഓമനക്കുട്ടന്‍ എന്നിവരുടെ വിടുകളാണ് കടലാക്രമണത്തില്‍ തകര്‍ന്നത്.10 ഓളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. തെങ്ങുകളും കടപുഴകി വീണു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് നിര്‍മിച്ച വീടുകളാണ് നിലം പതിച്ചത്.പണം തിരിച്ചടക്കാത്തതിനാല്‍ വീടുകള്‍ ജപ്തി ഭീഷണിയിലാണ്.കടലാക്രമണത്തെ ചെറുക്കാനായി ഇട്ടിരിക്കുന്ന ടെട്രാപോഡിന് മുകളിലൂടെ തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. ഏതാനും ദിവസം മുന്‍പാണ് ഇവിടെ ടെട്രാപോഡുകള്‍ നിരത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ ടെട്രാപോഡുകളും ഇപ്പോള്‍ കടലിന് അടിയിലാണ്. സമയ ബന്ധിതമായി പുലിമുട്ട്, കടല്‍ഭിത്തി എന്നിവ നിര്‍മിക്കാത്തതാണ് കടലാക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്നതിന് കാരണമെന്ന് പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്. കടലാക്രമണം രൂക്ഷമായ വളഞ്ഞ വഴിയില്‍ ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകളൊന്നും തുടങ്ങിയിട്ടില്ല.

Comments (0)
Add Comment