1.63 കോടിയുടെ ക്രമക്കേട് : സിപിഎം ജില്ലാ സെക്രട്ടറിയെ തരംതാഴ്ത്തി ; നടപടി ജി.സുധാകരന്‍റെ വിശ്വസ്തനെതിരെ

Jaihind Webdesk
Saturday, September 11, 2021

ആലപ്പുഴ : നൂറനാട് പടനിലം സ്‌കൂള്‍ ക്രമക്കേടില്‍ സിപിഎമ്മില്‍ അച്ചടക്കനടപടി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രാഘവനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജി.സുധാകരന്റെ വിശ്വസ്തനാണ്  കെ.രാഘവന്‍. ചാരുംമൂട് മുന്‍ ഏരിയ സെക്രട്ടറിയും സ്‌കൂള്‍ മാനേജറുമായിരുന്ന കെ.മനോഹരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

1.63 കോടിയുടെ ക്രമക്കേടുണ്ടെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് നടപടി അംഗീകരിച്ചത്.