ചികിത്സയിലിരിക്കുന്ന രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് സന്ദേശം ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതര വീഴ്ച

Jaihind Webdesk
Saturday, September 11, 2021

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതര വീഴ്ച. ചികില്‍സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക്  സന്ദേശം ലഭിച്ചെന്നാണ് ആരോപണം. വിവരപ്രകാരം വീട്ടുകാര്‍ സംസ്കാരത്തിനുള്ള ഒരുക്കം നടത്തി. തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് രോഗിയെ ജീവനോടെ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചതായി സന്ദേശം ലഭിച്ചത്. അതേസമയം, വീഴ്ചയിൽ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.