ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ വീട് തുറക്കാത്തതിനെ തുടർന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ്  മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളിൽ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികൾ.

Comments (0)
Add Comment