പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആലപ്പുഴ ഡിസിസിയുടെ കരുതല്‍; ‘വീടണയാന്‍ നാടിന്‍റെ  കൈത്താങ്ങ്’ പദ്ധതിയിലൂടെ സൗജന്യ യാത്രാ സഹായം

 

കൊവിഡ് 19ന്‍റെ  പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ ആലപ്പുഴ ജില്ലയിലെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ‘വീടണയാന്‍ നാടിന്‍റെ  കൈത്താങ്ങ്’ പദ്ധതിയുമായി ആലപ്പുഴ ഡിസിസി. ജില്ലയില്‍ നിന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് വിമാന ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനായി മാറ്റിവെച്ച 10,60,200 രൂപയാണ് പ്രവാസികള്‍ക്കായി വിനിയോഗിക്കുക. അതിഥി തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റിനായി പണം നല്‍കാന്‍ ഡിസിസി തീരുമാനിച്ചെങ്കിലും അത് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഈ തുകയാണ് ടിക്കറ്റുകള്‍ക്കായി വിനിയോഗിക്കുകയെന്ന് ഡിസിസി പ്രസിഡന്‍റ് എം.ലിജു ഫേസ്ബുക്കില്‍ കുറിച്ചു.

സഹായം ആവശ്യമുള്ള പ്രവാസികൾ നേരിട്ടോ നാട്ടിലുള്ള ബന്ധുക്കൾ മുഖാന്തിരമോ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഹെൽപ് ലൈൻ നമ്പറായ 9497528371 എന്ന നമ്പറിലോ വാട്സ്ആപ് നമ്പറിലോ (9400963957) വാട്സ് ആപ്പ് സന്ദേശമായോ, presidentdccalpy@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ഡിസിസി ഓഫീസിൽ നേരിട്ടോ, ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വിദേശത്ത് അകപ്പെടുപോയ ആലപ്പുഴ ജില്ലയിലെ പ്രവാസികളെ നാട്ടിലെത്തിക്കാൻ സഹായിക്കുന്ന

#വീടണയാൻ_നാടിൻ്റെ_കൈതാങ്ങ്#

എന്ന പദ്ധതി ജില്ലാ കോൺഗ്രസ് കമ്മിറ്റി ക്ക് വേണ്ടി ഇന്ന് കെപിസിസി അനുമതിയോടെ പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിൽ നിന്നുള്ള, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തിരഞ്ഞെടുക്കപ്പെടുന്ന പ്രവാസികൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി വിമാന ടിക്കറ്റുകൾ തികച്ചും സൗജന്യമായി നൽകും.

അതിഥി തൊഴിലാളികൾക്ക് വേണ്ടി ആലപ്പുഴ DCC അനുവദിച്ച, സർക്കാർ സ്വീകരിക്കാൻ തയ്യാറാകാതിരുന്ന 10,60,200(പത്തുലക്ഷത്തി അറുപത്തിനായിരത്തി ഇരുനൂറു ) രൂപ ഇതിനായി നീക്കിവെച്ചു.

ഈ സഹായം തികച്ചും ദുരിതമനുഭവിക്കുന്ന വിദേശത്തുള്ള പ്രവാസി സഹോദരങ്ങൾക്കായിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സഹായം ആവശ്യമുള്ള പ്രവാസികൾ നേരിട്ടോ നാട്ടിലുള്ള ബന്ധുക്കൾ മുഖാന്തിരമോ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഹെൽപ് ലൈൻ നമ്പർ 9497528371 എന്ന നമ്പറിലോ വാട്സ്ആപ് നമ്പറായ 9400963957 ഇൽ വാട്സ്ആപ്പ് സന്ദേശമായോ, presidentdccalpy@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ഡിസിസി ഓഫീസിൽ നേരിട്ടോ, ബന്ധപ്പെടാവുന്നതാണ്.

ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് ഏറ്റവും അർഹരായ പ്രവാസികൾക്ക് സഹായം നൽകും.

#വീടണയാൻ_നാടിൻ്റെ_കൈതാങ്ങ്
#dcc_alappuzha

എം ലിജു

 

Comments (0)
Add Comment