ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി ; നേതൃത്വത്തിനെതിരെ പരസ്യപ്രതിഷേധം; പാർട്ടി കൊടിയുമായി പ്രവർത്തകർ തെരുവില്‍

Jaihind News Bureau
Monday, December 28, 2020

 

ആലപ്പുഴ : നഗരസഭാധ്യക്ഷയെ തെരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി. പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍  നഗരത്തില്‍ പ്രകടനം നടത്തി. സൗമ്യരാജിനെയാണ് പാർട്ടി നഗരസഭാ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. കെ ജയമ്മയെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ തെരുവിലിറങ്ങിയത്.

ജില്ലാ സെക്രട്ടേറിയറ്റംഗം പി.പി ചിത്തരഞ്ജൻ അടക്കമുള്ളവർക്കെതിരെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.  ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോടികള്‍ കോഴവാങ്ങി വിറ്റുവെന്ന ആരോപണമാണ് പ്രധാനമായും പ്രവര്‍ത്തകര്‍ക്കുള്ളത്.  16 വര്‍ഷം ഏരിയാ കമ്മറ്റിയംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയുമായ കെ.കെ ജയമ്മയെ അവഗണിച്ച സി.പി.എം തീരുമാനത്തിനെതിരെ നെഹ്‌റു ട്രോഫി വാര്‍ഡിലെ നൂറില്‍പ്പരം പ്രവര്‍ത്തകരാണ് പരസ്യപ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.