ആലപ്പുഴ കളര്‍കോട് അപകടം; ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കി വണ്ടാനം മെഡിക്കൽ കോളേജ്, വാഹന ഉടമയ്ക്കെതിരെ കേസ്

 

എറണാകുളം: ആൽവിൻ ജോർജിന് വിട നൽകി വണ്ടാനം മെഡിക്കൽ കോളേജ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് നാലരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ ആറായി. ആൽവിന്‍റെ പോസ്റ്റ്‌ മോർട്ടം രാവിലെ വണ്ടാനം മെഡിക്കൽ കോളേജിൽ നടന്നു. ശേഷം വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ചു . തുടർന്ന് ആൽവിന്‍റെ മൃതദേഹം എടത്വയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

അതേസമയം സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ കേസെടുത്തു. കാക്കാഴം സ്വദേശി ഷാമിൽ ഖാനെതിരെയാണ് മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാൾ മെഡിക്കൽ വിദ്യാർഥികൾക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നൽകിയെന്ന് കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകും. ആലപ്പുഴ എൻഫോഴ്സ്മെന്‍റ് ആർടിഒ ആര്‍ രമണനാണ് കേസെടുത്തത്.

Comments (0)
Add Comment