ആലപ്പുഴയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jaihind Webdesk
Sunday, September 29, 2019

ദേശീയപാതയിൽ മാരാരിക്കുളത്ത് വാഹനാപകടം. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. 3 പേർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.മിനി വാനും മീൻ ലോറിയും മറ്റൊരു ലോറിയും കൂട്ടി ഇടിച്ചാണ് അപകടം. മിനിലോറി ഡ്രൈവർ ആലപ്പുഴ സ്വദേശി സിജു (26) കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബഷീർ (60) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മാരാരിക്കുളം പോലീസ് സ്റ്റേഷന് വടക്ക് വശത്താണ് അപകടം നടന്നത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടം നടന്നയുടനെ നാട്ടുകാരും പോലീസും ചേർന്ന് വാഹനങ്ങൾ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടിരുന്നു. വാഹനങ്ങളുടെ അമിത വേഗതയാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്ക് പറ്റിയ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വാഹനങ്ങൾ പൊളിച്ചായിരുന്നു അപകടത്തിൽ പെട്ടവരെ പുറത്തിറക്കിയത്.