ആലപ്പാട് ഖനനം തുടരും; സീ വാഷിങ് നിര്‍ത്തിവയ്ക്കും; നാളെ സമരക്കാരുമായി ചര്‍ച്ച

Jaihind Webdesk
Wednesday, January 16, 2019

തിരുവനന്തപുരം: ആലപ്പാട് കരിണല്‍ ഖനനത്തിന്റെ ഭാഗമായ സീ വാഷിങ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ആലപ്പാട് സമരക്കാരുമായി വ്യാഴാഴ്ച വ്യവസായ മന്ത്രി ചര്‍ച്ച നടത്തും.

അതേസമയം, ഖനനം പൂര്‍ണമായി നിര്‍ത്തിവയ്ക്കില്ലെന്ന് യോഗത്തിന് ശേഷം കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. ശാസ്ത്രീയമായി നടക്കുന്ന ഖനനം തുടരും. തീരം ഇടിയാനുള്ള പ്രധാന കാരണം സീ വാഷിങ് ആണെന്നും യോഗം വിലയിരുത്തി. ആലപ്പാട് ഖനനം നിരീക്ഷിക്കാന്‍ കലക്ടറും ജനപ്രതിനിധികളും അടങ്ങുന്ന പ്രത്യേക സമതിക്ക് രൂപം നല്‍കും.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് സമരസമിതി വ്യക്തമാക്കി. ഖനനം പൂര്‍ണായി നിര്‍ത്താതെ സര്‍ക്കാരുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ല എന്നായിരുന്നു സമരമിതിയുടെ നേരത്തെയുള്ള നിലപാട്. നേരത്തെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും ദേശീയ ഹരിത ട്രൈബ്യൂണലും കേസെടുത്തിരുന്നു.