‘രക്തസാക്ഷികൾക്കായി കണക്ക് ചോദിക്കുന്നവൻ, സഖാക്കളുണ്ട് കൂടെ’ ; കൊടി സുനിയെ പ്രകീർത്തിച്ച് ആകാശ് തില്ലങ്കേരി

Jaihind Webdesk
Wednesday, August 25, 2021

കണ്ണൂർ : ടി.പി ചന്ദ്രശേഖരൻ വധക്കസ് പ്രതി കൊടി സുനിയെ പ്രകീർത്തിച്ച് ആകാശ് തില്ലങ്കേരി. ജയിലിലെ ഫോൺ വിളിയുമായി ബന്ധപ്പെട്ട് കൊടി സുനി വീണ്ടും വിവാദത്തിലായതിനുപിന്നാലെയാണ്  പിന്തുണച്ച് ആകാശ് തില്ലങ്കേരി രംഗത്തെത്തിയത്. പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കൾ കൊടി സുനിയുടെ കൂടെയുണ്ടെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

‘നാല് തോക്കിന്റെയും പത്ത്‌ വണ്ടി ഗുണ്ടകളുടെയും ബലത്തിൽ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകൾ തരത്തിൽ പോയി കളിക്കണം. ഇത് ആള് വേറെയാണ്, ചെങ്കൊടിക്ക് ചോപ്പ് കൂട്ടാൻ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണിൽ രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ, വർഗീയ വാദികളുടെ ബോംബിനെയും കടാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവൻ, അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ..പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ. തരത്തിൽ പോയി കളിക്ക് മക്കളെ..