സുപ്രീംകോടതി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രിയെ ലണ്ടന്‍ ആസ്ഥാനമായ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണലിലേക്ക് ശിപാര്‍ശ ചെയ്ത് മോദി സര്‍ക്കാര്‍ (സി.എസ്.എ.ടി).
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ശേഷം മുതിര്‍ന്ന ജസ്റ്റിസാണ് എ.കെ. സിക്രി. അദ്ദേഹം മാര്‍ച്ച് ആറിന് സി.എസ്.എ.ടിയില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനമെടുത്ത പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയിലെ അംഗമായിരുന്നു ജസ്റ്റിസ് സിക്രി. സിക്രിയുടെ വോട്ടായിരുന്നു അലോക് വര്‍മ്മക്ക് സി.ബി.ഐ തലപ്പത്തുനിന്നുമുള്ള പുറത്താക്കലിന് വഴിവെച്ചത്.