പീഡന പരാതി ഒത്തുതീർക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടു : ഫോൺ സംഭാഷണം പുറത്ത്

Jaihind Webdesk
Tuesday, July 20, 2021

പീഡന കേസ് പരാതി ഒതുക്കാൻ മന്ത്രി ഏ കെ ശശിന്ദ്രന്റെ ഇടപെടൽ. കൊല്ലം കുണ്ടറ പൊലിസ്  സ്റ്റേഷനിൽ എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജി പത്മാകരന് എതിരായി യുവതി നൽകിയ പരാതി ഒതുക്കി തീർക്കാൻ പരാതിക്കാരിയുടെ പിതാവുമായി മന്ത്രി നടത്തിയ ടെലിഫോൺ സംഭാഷണം പുറത്ത് വന്നു.

പീഡന ശ്രമ പരാതി ഒരുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ശ്രമം നടത്തുന്ന ടെലിഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.
എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജി പത്മാകരന് എതിരായ പരാതിയിൽ ആണ് മന്ത്രി ഇടപെട്ടത്.
പരാതി നല്ല നിലയിൽ തീർക്കണം എന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.കൊല്ലം കുണ്ടറ പോലി സ്റ്റേഷനിൽ യുവതി നൽകിയ പീഡന ശ്രമ പരാതി ഒതുക്കി തീർക്കാനാണ് മന്ത്രി ഇടപെട്ടത്.

പ്രയാസമില്ലാത്ത വിധത്തിൽ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടുകയായിരുന്നു. പീഡന ശ്രമ പരാതി ഒതുക്കി തീർക്കാൻ മന്ത്രി നടത്തിയ ശ്രമം ഗുരുതരമായ ചട്ടവിരുദ്ധ നടപടിയായി വിലയിരുത്തുകയാണ്.