നവകേരള ബസ് മ്യൂസിയത്തില്‍ വച്ചാല്‍ ലക്ഷക്കണക്കിന് പേര്‍ കാണാന്‍ വരും; ബസ് വാങ്ങാന്‍ ആളുവന്നിട്ടുണ്ടെന്ന് എകെ ബാലന്‍

Jaihind Webdesk
Saturday, November 18, 2023

നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ഒരു കോടി വിലയുള്ള ആഡംബര ബസിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍ രംഗത്ത്. ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവം ആണ്. ഇപ്പോള്‍ തന്നെ ബസ് വാങ്ങാന്‍ ആളുവന്നിട്ടുണ്ട്. ടെണ്ടര്‍ വച്ചാല്‍ ഇരട്ടിയലധികം വില ഉറപ്പെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തില്‍ വച്ചാല്‍ തന്നെ ലക്ഷക്കണക്കിന് പേര്‍ കാണാന്‍ വരും. പതിനായിരങ്ങള്‍ ആകും ഈ ബസ് കാണാന്‍ വഴിയരികില്‍ തടിച്ചു കൂടുകയെന്നും അദ്ദേഹം പറഞ്ഞു.