‘സിപിഎമ്മിനെ ചെണ്ടകൊട്ടി തോല്‍പ്പിച്ചു, ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്‌മെന്‍റ്’: എ.കെ ആന്‍റണി

Jaihind Webdesk
Friday, June 3, 2022

 

തൃക്കാക്കരയിലെ ജനങ്ങൾ സിപിഎമ്മിനെ ചെണ്ട കൊട്ടി തോൽപ്പിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. അഹങ്കാരികൾക്കും പിടിവാശിക്കാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്‌മെന്‍റാണിത്. തൃക്കാക്കരയിലെ എല്ലാ വിഭാഗം വോട്ടർമാർക്കും ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയെ യുഡിഎഫ് നിർത്തി. ഇതോടെ മറ്റ് സ്ഥാനാർത്ഥികൾ നിഷ്പ്രഭരായി പോയി. യുഡിഎഫിന്‍റെ ചിട്ടയായ പ്രവർത്തനമാണ് വിജയത്തിന് കാരണം. വെള്ളപ്പൊക്കം, വിലക്കയറ്റം തുടങ്ങിയ ദുരിതങ്ങളിൽ ജനങ്ങളെ വേട്ടയാടുമ്പോൾ മന്ത്രിസഭ ഒന്നടങ്കം മണ്ഡലത്തിൽ ക്യാമ്പടിച്ചത് ജനങ്ങൾക്ക് ശല്യമായി എന്നും ആന്‍റണി അഭിപ്രായപ്പെട്ടു.