ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മോദി ഭരണത്തിന് ഈ തെരഞ്ഞെടുപ്പോട് കൂടി അന്ത്യം കുറിക്കണമെന്ന് എ.കെ ആന്‍റണി

webdesk
Saturday, April 13, 2019

കേരളത്തിൽ ഇടത് പക്ഷത്തിന് വോട്ട് ചെയ്താൽ കേന്ദ്രത്തിൽ മോദി തിരിച്ചു വരുമെന്ന് എ.കെ ആന്‍റണി. കഴിഞ്ഞ അഞ്ച് വർഷത്തിലെ മോദി ഭരണത്തിൽ അനുനിമിഷം ഇന്ത്യ അല്ലാതായി കൊണ്ടിരിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞു അധികാരത്തിലേറിയ ഇടത് സർക്കാരിന്‍റെ ഭരണത്തിൽ ജനങ്ങൾ കണ്ണീർ കുടിക്കുകയാണ്.  ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മോദി ഭരണത്തിന് ഈ തെരഞ്ഞെടുപ്പോട് കൂടി അന്ത്യം കുറിക്കണമെന്നും എ.കെ ആന്‍റണി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പാലക്കാട്, ആലത്തൂർ ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.