സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള കാറ്റ് ; എകെജി സെൻ്ററിൽ നിന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ നിർദ്ദേശം ഉണ്ടാകുമെന്ന് എ.കെ ആൻ്റണി

Jaihind Webdesk
Sunday, April 4, 2021

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള കാറ്റാണെന്നു കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം എ കെ ആന്‍റണി. യു.ഡി.എഫ് അധികാരത്തിൽ തിരികെ വരും, പിണറായി ഭരണം അവസാനിക്കും.ശബരിമല ആചാരം സംരക്ഷിക്കാൻ മോദിക്ക് കഴിഞ്ഞില്ല. മോദിയുടെ കാപട്യം ഇത്തവണ വിലപോവില്ലെന്നും ആൻ്റണി പറഞ്ഞു. കോൺഗ്രസ്‌ മുക്ത ഭാരതത്തിനാണ് ബി.ജെ.പി ശ്രമം.

ഇതിന് പ്രത്യുപകാരമായി ഏതാനും മണ്ഡലങ്ങളിൽ സി.പി.എം- ബി.ജെ.പിക്ക് വേണ്ടി വോട്ടു രേഖപ്പെടുത്താൻ അവസാന സമയങ്ങളിൽ എ.കെ.ജി സെൻ്ററിൽ നിന്നും നിർദ്ദേശം ഉണ്ടാകും. പ്രത്യേകിച്ച് യു.ഡി.എഫ് വിജയിക്കുന്ന മണ്ഡലങ്ങളിൽ. ആ കൊടും ചതി തടയാൻ യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും ആൻ്റണി പറഞ്ഞു.