പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർപ്പണ മനോഭാവവും പുലർത്തിയ വ്യക്തി ; അനുശോചിച്ച് എ.കെ ആന്‍റണി

Jaihind Webdesk
Thursday, April 29, 2021

 

തിരുവനന്തപുരം : മലപ്പുറം ഡി.സി.സി പ്രസിഡന്‍റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.വി പ്രകാശിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി. പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർപ്പണ മനോഭാവവും പുലർത്തിയ വ്യക്തിയായിരുന്നു പ്രകാശെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.

ഇന്ന് പുലർച്ചെ പ്രകാശിന്‍റെ മരണ വാർത്ത കേട്ടപ്പോൾ ഞെട്ടലും അതിലേറെ അസ്വസ്തതയും ഉണ്ടാക്കി.
പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർപ്പണ മനോഭാവവും പുലര്‍ത്തിയ വ്യക്തിയായിരുന്നു വിവി പ്രകാശ്. തന്‍റെ നിലപാടിൽ ഉറച്ച് നിൽക്കുന്ന നേതാക്കൾ ഈ കാലഘട്ടത്തിൽ കുറവാണ്.

വിദ്യാർത്ഥി യുവജന കാളഘെട്ടം മുതൽ  പ്രകാശുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിന്‍റ കുടുമബവുമായി ഏറെ അടുപ്പമുണ്ടായിരുന്നു. പ്രകാശിന്‍റെ വേര്‍പാട് പൊതു ജീവിതത്തിൽ ഒരു തീരാ നഷ്ടമാണ് – എകെ  ആന്‍റണി കുറിച്ചു.