ഭരണഘടന തകർക്കലാണ് ആർ എസ് എസിന്‍റെ ലക്ഷ്യം എന്ന് എ.കെ ആന്‍റണി; ഗവർണർ ജനങ്ങളെ വെല്ലുവിളിച്ച് പ്രതിഷേധം ക്ഷണിച്ച് വരുത്തുവെന്ന് ഉമ്മന്‍ചാണ്ടി ; ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കാവൽയാത്രയ്ക്ക് തുടക്കം

ഞാൻ പൗരൻ പേര് ഭാരതീയൻ എന്ന മുദ്രാവാക്യം ഉയർത്തി ഭരണഘടനാ സംരക്ഷണം ആഹ്വാനം ചെയ്ത് സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കാവൽയാത്ര കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്‍റണി ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടന സമ്മേളനത്തിൽ യാത്രക്ക് അഭിവാദ്യം അർപ്പിച്ചു. അതേ സമയം, ആർ എസ് എസിന്‍റെ ലക്ഷ്യം ഭരണഘടന തകർക്കലാണ് എന്ന് എ.കെ ആന്‍റണി ചൂണ്ടിക്കാട്ടി.

പൗരത്വഭേദഗതി നിയമം രാഷ്ട്രീയ പ്രശ്നമല്ലെന്നും കൂടുതൽ വിനാശകരമായ നിയമനിർമ്മാണങ്ങളാണ് രാജ്യത്തെ കാത്തിരിക്കുന്നത് എന്ന് എ.കെ ആന്‍റണി. ഇതിന് ഊർജ്ജം നൽകിയത് നാഗ്‌പൂരിലെ ആർ എസ് എസ് ആസ്ഥാനമാണെന്നും ആർ.എസ്.എസിന്‍റെ ലക്ഷ്യം ഭരണഘടന തകർക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്കാര സാഹിതിയുടെ കാവൽ യാത്ര   തിരുവനന്തപുരം ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമിത് ഷായുടെ പ്രതിനിധിയായി കേരളത്തിൽ വാഴുന്ന ഗവർണർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
ഗവർണർ പ്രതിഷേധം ക്ഷണിച്ച് വരുത്തുകയാണ്. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഗവർണർ അമിത് ഷായോട്  കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/173302880613894/

കാവൽയാത്ര ഇന്നത്തെ അനിവാര്യതയാണ് എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവും യാത്രക്ക് അഭിവാദ്യങ്ങൾ നേർന്നു. ഞാൻ പൗരൻ പേര് ഭാരതീയൻ എന്ന മുദ്രാവാക്യം ഉയർത്തി ഭരണഘടനാ സംരക്ഷണം ആഹ്വാനം ചെയ്ത് സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കാവൽയാത്ര ഫെബ്രുവരി 13ന് കാസർഗോഡ്  അവസാനിക്കും. കെ.പി.സി.സി. വൈസ് പ്രസിഡന്‍റുമാരായ ഡോ. ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, ശരത് ചന്ദ്രപ്രസാദ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പാലോട് രവി, ജ്യോതികുമാർ ചാമക്കാല, ഡിസിസി പ്രസിഡന്‍റ‌് നെയ്യാറ്റിൻകര സനൽ, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് തുടങ്ങിയവരും പങ്കെടുത്തു.

AK AntonyOommenchandyAryadan ShoukathKaval Yathra
Comments (0)
Add Comment