ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനം ചെയ്ത് എ.കെ ആന്റണി

webdesk
Friday, January 11, 2019

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനം ചെയ്ത് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി.
ഈ വർഷം കുരുക്ഷേത്രയുദ്ധത്തിന്റെ വർഷമാണെന്നും മോദി എറ്റവും വലിയ അഭിനേതാവാണെന്നും എ.കെ.ആന്റണി വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായാണ്
കെ പി സി സി ജനറൽ ബോഡി യോഗം ചേർന്നത്. കോൺഗ്രസുമായി സഹകരിക്കുന്ന പാർട്ടികളുമായി യോജിച്ച് മത്സരിക്കും.എന്ത് വിട്ടവീഴ്ച്ച ചെയ്തും മോദി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും മോദിയെ തടയാൻ കോൺഗ്രസാണ് നിർണ്ണായക ശക്തിയെന്നും എ.കെ ആന്റണി ചൂണ്ടിക്കാട്ടി.

ഇൻഡ്യയുടെ ഭാവി നിശ്ചയിക്കുന്ന വർഷമാണിത്.മോദി അധികാരം നിലനിർത്തിയാൽ ഭരണഘടനയെ തകർക്കുമെന്നും ഇനി കൈ പിഴ പറ്റാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ബൈറ്റ്

ഇന്ത്യയെ നയിക്കാൻ രാഹുൽ ഗാന്ധി പ്രാപ്തനാണ്. ഫെബ്രുവരി അവസാനത്തോടെ സ്ഥാനർത്ഥികളെ പ്രഖാപിക്കുമെന്നും എ.കെ.ആൻറണി കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെപിസിസി പ്രചരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ, യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു..[yop_poll id=2]