വാരണാസിയിൽ അജയ് റായ് കോൺഗ്രസ് സ്ഥാനാർഥി‌

Jaihind Webdesk
Thursday, April 25, 2019

Ajay Rai

വാരണാസിയിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അജയ് റായ് ആണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ഏറ്റ പരാജയത്തിന് പകരം ചോദിക്കാനുള്ള അവസരമായാണ് സ്ഥാനാര്‍ത്ഥിത്വം അജയ് റായിലേയ്ക്ക് എത്തിയത്.

ഏപ്രിൽ 22 മുതൽ 29 വരെയാണ് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാവുന്ന സമയം. പൊതു തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമായ മേയ് 19നാണ് വാരാണസിയും പോളിംഗ് ബൂത്തിലേയ്ക്ക് എത്തുന്നത്.

മോദിക്കെതിരെ പ്രിയങ്ക എത്തുമെന്നും ശക്തമായ മത്സരത്തിനു കോൺഗ്രസ് നീക്കം നടത്തുമെന്നും നേരത്തേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പ്രിയങ്ക എത്തുന്നതോടെ മോദിയ്ക്കായി മറ്റൊരു സുരക്ഷിത മണ്ഡലം കൂടി ഒരുക്കാനും ബിജെപി ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.  ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ അഭ്യൂഹങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്.