ഐശ്വര്യ കേരളയാത്രയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശോജ്ജ്വല സ്വീകരണം

Jaihind News Bureau
Wednesday, February 3, 2021

കോഴിക്കോട് : രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശോജ്വലമായ സ്വീകരണം. ജില്ലയിലെ തിരുമ്പാടി, താമരശ്ശേരി എന്നീ രണ്ട് നിയോജക മണ്ഡലങ്ങളിലാണ് ഐശ്വര്യ കേരളയാത്രയ്ക്ക് സ്വീകരണം നൽകിയത്.

വയനാട് കൽപ്പറ്റയിലെ സ്വീകരണ പരിപാടിക്ക് ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര കോഴിക്കോട് ജില്ലയിലെ കടന്നത്. അടിവാരത്ത് വെച്ച് ജില്ലയിലെ മുതിർന്ന യുഡിഎഫ് നേതാക്കന്മാർ യാത്രയ്ക്ക് വൻ സ്വീകരണം നൽകി. തുടർന്ന് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നടന്ന ആദ്യ സ്വീകരണ പരിപാടിയിൽ വൻ ജനാവലിയാണ് പ്രതിപക്ഷനേതാവിനെ വരവേറ്റത്.

തിരുവമ്പാടിയിലെ സ്വീകരണത്തിന് ശേഷം കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരിയിൽ ജാഥയ്ക്ക് സ്വീകരണം നൽകി. യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, എം കെ രാഘവൻ എം പി, കെപിസിസി വൈസ് പ്രസിഡണ്ട് ടി സിദ്ദീഖ്, യുഡിഎഫ് ഘടക കക്ഷി നേതാക്കളായ പി ജെ ജോസഫ്, ജോണി നെല്ലൂർ, ഡി ദേവരാജൻ തുടങ്ങിയവരും യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസാരിച്ചു.