ഐശ്വര്യ കേരള യാത്ര തൃശൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി ; നാളെ എറണാകുളം ജില്ലയിൽ

Jaihind News Bureau
Wednesday, February 10, 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃശൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. യാത്ര നാളെ എറണാകുളം ജില്ലയിൽ പ്രവേശിക്കും. രാവിലെ ആമ്പല്ലൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. പുതുക്കാട് മണ്ഡലത്തിലെ സ്വീകരണമാണ് ഇവിടെ ഒരുക്കിയിരുന്നത്.

തുടർന്ന് ഇരിങ്ങാലക്കുടയിൽ യാത്രക്ക് സ്വീകരണം നൽകി. ഉച്ചക്ക് ശേഷം നാട്ടിക നിയോജക മണ്ഡലത്തിലെ ചേർപ്പിൽ നിന്നാണ് യാത്ര ആരംഭിച്ചത്. മൂന്നുപീടിക, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ചാലക്കുടിയിൽ തൃശൂർ ജില്ലയിലെ പരിപാടികൾ സമാപിച്ചു.