ഐശ്വര്യകേരള യാത്ര എറണാകുളം ജില്ലയിൽ ; ജനഹൃദയങ്ങള്‍ കീഴടക്കി മുന്നോട്ട്

Jaihind News Bureau
Thursday, February 11, 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് എറണാകുളം ജില്ലയിൽ ആദ്യദിനം ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ അങ്കമാലിയിൽ നിന്നാണ് വ്യാവസായിക ജില്ലയിലേക്ക് യാത്ര പ്രവേശിച്ചത്. തുടർന്ന് അങ്കമാലിയിലും, ആലുവയിലും നടന്ന സ്വീകരണ യോഗങ്ങളിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. ആലുവയിലെ സ്വീകരണയോഗം കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ശേഷം കളമശ്ശേരിയിലെ സ്വീകരണ യോഗം പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പറവൂരിലും ആവേശകരമായ സ്വീകരണമായിരുന്നു യാത്രക്ക് ലഭിച്ചത്. ഇന്നത്തെ സമാപന യോഗം മറെെൻ ഡ്രൈവിൽ നടന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമാപനയോഗം ഉദ്ഘാടനം ചെയ്തു.

മുമ്പ് ജനസമ്പർക്ക പരിപാടിയെ കളിയാക്കിയവരാണ് ഇപ്പോൾ ജനസമ്പർക്ക പരിപാടി നടത്തി ഓടി നടക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. സി പി എമ്മിന് 5 കൊല്ലം വേണ്ടി വന്നു UDF ഗവൺമെന്‍റിന്‍റെ ജനസമ്പർക്ക പരിപാടിയുടെ നേട്ടം മനസിലാക്കാനെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. വിവിധ യോഗങ്ങളിൽ യുഡിഎഫ് കൺവീനർ എം എം ഹസൻ, എം പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, പി.സി ചാക്കോ, പ്രൊഫ. കെ.വി തോമസ്, പി.ജെ ജോസഫ്, ഡൊമനിക് പ്രസന്‍റേഷൻ തുടങ്ങിയവർ പങ്കെടുത്തു.

ഐശ്വര്യ കേരള യാത്ര നാളെയും എറണാകുളം ജില്ലയിൽ പര്യടനം തുടരും.