ജനപിന്തുണ ഏറ്റുവാങ്ങി ഐശ്വര്യ കേരള യാത്ര മുന്നോട്ട് ; ഇന്ന് ഇടുക്കി ജില്ലയിൽ പര്യടനം

Jaihind News Bureau
Saturday, February 13, 2021

ഇടുക്കി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്ര ഇന്ന് ഇടുക്കി ജില്ലയിൽ പര്യടനം നടത്തും. രാവിലെ അടിമാലിയിൽ നിന്നും ആരംഭിക്കുന്ന യാത്രയ്ക്ക് അഞ്ച് കേന്ദ്രങ്ങളിൽ സ്വീകരണമൊരുക്കും. തുടർന്ന് നെടുങ്കണ്ടം, കട്ടപ്പന,ഏലപ്പാറ, എന്നിവിടങ്ങള്‍ പിന്നിട്ട് തൊടുപുഴയില്‍ ഇന്നത്തെ പര്യടനം സമാപിക്കും. രാവിലെ 9ന് യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ ചർച്ച ചെയ്യാന്‍  ജില്ലയിലെ വിവിധ വിഭാഗങ്ങളിൽപ്പെവരുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് നേതാക്കളും ആശയവിനിമയം നടത്തും.