ഐശ്വര്യ കേരള യാത്ര ഇന്ന് കോട്ടയം ജില്ലയില്‍ ; മാണി.സി.കാപ്പനും അണികളും പങ്കെടുക്കും

Jaihind News Bureau
Sunday, February 14, 2021

 

കോട്ടയം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. രാവിലെ പാലായിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. മാണി സി.കാപ്പന്‍ എംഎല്‍എ അണികളോടൊപ്പം അണിചേരും.

തുടര്‍ന്ന് പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 6നു കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന യോഗത്തോടെ പര്യടനം സമാപിക്കും. ഐശ്വര്യ കേരള യാത്രയുടെ പാലായിലെ സ്വീകരണവേദിയില്‍ മാണി.സി.കാപ്പനും അണികളും അണിചേരും.

നാളെ രാവിലെ 8നു കോട്ടയത്തു സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ എന്നിവരുമായുള്ള ‘ബ്രേക്ഫാസ്റ്റ് മീറ്റില്‍’ ചെന്നിത്തല പ്രസംഗിക്കും. ഏറ്റുമാനൂര്‍, കടുത്തുരുത്തി , വൈക്കം എന്നിവിടങ്ങളിലെ സ്വീകരണങ്ങളോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ആലപ്പുഴ ജില്ലയിലേക്കു പ്രവേശിക്കും.