തിരുവനന്തപുരം : പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയ്ക്ക് ഉജ്ജ്വല പ രിസമാപ്തി. ശംഖുമുഖം കടപ്പുറത്ത് മനുഷ്യ മഹാ സാഗരം തീർത്ത സമ്മേളനം രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. ഇതോടെ യു.ഡി.എഫിന്‍റെ തെരഞ്ഞടുപ്പ് പോരാട്ടത്തിന് തുടക്കമായി.
ഒരു ഭാഗത്ത് ആർത്തലയ്ക്കുന്ന തിരമാലകൾ… മറുഭാഗത്ത് മനുഷ്യ കടൽ ! മതേതര ഇന്ത്യയുടെ കാവൽക്കാരൻ രാഹുൽ ഗാന്ധിയെ കാണാനും ശ്രവിക്കാനും അണമുറിയാതെ ജനക്കൂട്ടം ഒഴുകിയെത്തി. ശംഖുമുഖം കടപ്പുറം നിറഞ്ഞുകവിഞ്ഞ് സമീപത്തെ റോഡുകളിലും തിങ്ങിനിറഞ്ഞു. നിരവധി സമ്മേളനങ്ങൾക്ക് സാക്ഷിയായ ശംഖുമുഖം കടപ്പുറം ഇത്തവണ കണ്ടത് സമാനതകളില്ലാത്ത മനുഷ്യത്തിര.
മത്സ്യത്തൊഴിലാളി ഗ്രാമമായ ശംഖുമുഖത്ത് മത്സ്യതൊഴിലാളികളെ വഞ്ചിച്ച, അമേരിക്കൻ കുത്തകകൾക്ക് കടലിനെ വിറ്റ പിണറായി സർക്കാരിനെ അറബിക്കടലിൽ വലിച്ചെറിയുമെന്ന് ഉറക്കെ പ്രഖ്യാപിച്ച ജനക്കൂട്ടം യു.ഡി.എഫിന്‍റെ കരുത്ത് തെളിയിച്ചു. യുവജനവഞ്ചന, അഴിമതി, ശബരിമല വിഷയം, സി.പി.എമ്മിന്‍റെ വർഗീയ പ്രീണനം, ആക്രമ രാഷ്ട്രീയം തുടങ്ങിയ യു.ഡി.ഫ് മുന്നോട്ട് വെച്ച വിഷയങ്ങൾ കേരളം ഏറ്റെടുത്തു എന്ന് വ്യക്തമാക്കുന്നതായിരുന്നു ശംഖുമുഖത്ത് തിങ്ങിനിറഞ്ഞ ജനക്കൂട്ടം.
രാഹുൽ ഗാന്ധിയുടെയും നേതാക്കളുടെയും പ്രസംഗങ്ങൾ ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്. പിടിച്ചെടുക്കും കേരളം എന്ന് ബാനർ ഉയർത്തിയാണ് നേതാക്കള്‍ക്ക് ജനക്ഷങ്ങൾ മറുപടി നൽകിയത്. എം.പിമാരായ ശശി തരൂർ, രാജ്മോഹൻ ഉണ്ണിത്താൻ, ഘടകക്ഷി നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, പി.ജെ ജോസഫ് എം.എൽ.എ, എൻ.കെ പ്രേമചന്ദ്രൻ എം.പി, എ.എ.അസീസ്, സി.പി ജോൺ, ജോൺ ജോൺ എന്നിവരും സമ്മേളനത്തിൽ സംസാരിച്ചു. ശംഖുമുഖം കടപ്പറത്ത് സൂര്യൻ അസ്തമിക്കുമ്പോൾ മറ്റൊരു ഉദയത്തിന് കേരളം കാത്തിരിക്കുന്നു. യു.ഡി.എഫിന്‍റെ ഐശര്യ കേരളത്തിനായി…