ഐശ്വര്യകേരള യാത്ര കോഴിക്കോട് ജില്ലയിൽ ; ആവേശം പകരാന്‍ ഡി.കെ എത്തും

Jaihind News Bureau
Thursday, February 4, 2021

 

കോഴിക്കോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര കോഴിക്കോട് ജില്ലയിൽ രണ്ടാംദിവസവും പര്യടനം തുടരുന്നു. രാവിലെ 10 മണിക്ക് പേരാമ്പ്രയിലാണ് ആദ്യ സ്വീകരണം. തുടര്‍ന്ന് നാദാപുരം, കുറ്റ്യാടി,വടകര,കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5 മണിക്ക് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കോഴിക്കോട് ബീച്ചില് ചേരുന്ന സമ്മേളനത്തില് കര്ണ്ണാടക പിസിസി പ്രസിഡന്‍റ് ഡി.കെ ശിവകുമാര്മുഖ്യാതിഥിയായിരിക്കും.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്, എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.പിമാരായ ശശി തരൂര്, കെ മുരളീധരന്, എം കെ രാഘവന്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര് എംഎല്എ, കേരളാ കോണ്ഗ്രസ് നേതാവ് പി ജെ ജോസഫ് എ എല്എ തുടങ്ങിയവര് സംസാരിക്കും.