എസ്എഫ്ഐ ക്ക് ഫാസിസ്റ്റ് ശൈലി, എബിവിപി ക്ക് സമാനമായ പ്രവർത്തനം : എഐഎസ്എഫ്

Jaihind Webdesk
Friday, April 22, 2022

ആലപ്പുഴ : എസ്എഫ്ഐ ക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്. സ്വാധീനമുള്ള ക്യാമ്പസുകളില്‍ എസ്എഫ്ഐ ക്ക് ഫാസിസ്റ്റ് ശൈലിയാണെന്നും ഉത്തരേന്ത്യയില്‍ എബിവിപിയുടെ അതേ പ്രവർത്തന രീതിയാണ് കേരളത്തില്‍ അവർ പിന്തുടരുന്നതെന്നുമാണ് എഐഎസ്എഫിന്‍റെ വിമർശനം. ആലപ്പുഴ നടക്കുന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളന റിപ്പോർട്ടിലാണ് എസ്എഫ്ഐ ക്കെതിരായ പരാമർശമുള്ളത്.