‘ഭരണത്തിലിരിക്കുന്നെന്ന് പറഞ്ഞ് തെറ്റുകള്‍ക്ക് നേരെ മൗനം പാലിക്കരുത്’ ; ജോസഫൈനെ പിന്തുണച്ച ഡിവൈഎഫ്‌ഐക്കെതിരെ എഐഎസ്എഫ്

Jaihind Webdesk
Friday, June 25, 2021

തിരുവനന്തപുരം : രാജിക്ക് പിന്നാലെ വിവാദങ്ങളില്‍ ജോസഫൈനെ പിന്തുണച്ച ഡിവൈഎഫ്‌ഐയെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐയുടെ യുവജനസംഘടനയായ എഐഎസ്എഫ്. അധികാരത്തിലിരിക്കുന്നുവെന്ന് കരുതി തെറ്റുകള്‍ക്ക് നേരെ മൗനം പാലിക്കാന്‍ എഐഎസ്എഫ് തയ്യാറല്ലെന്നും ഇത്തരത്തില്‍ ശരിയായ അഭിപ്രായം തുറന്ന് പറയുന്നവരെ എതിര്‍ക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ലെന്നും ജോസഫൈനെ പിന്തുണച്ച ഡിവൈഎഫ്‌ഐ നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. അധിക്ഷേപ പരാമര്‍ശത്തില്‍ ജോസഫൈനെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. ജോസഫൈന്‍ അധ്യക്ഷസ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ പ്രതികരണം.