എതിർത്തവർ തന്നെ രഹസ്യമായി അദാനിയെ പിന്തുണച്ചു; ‘വിമാനത്താവളത്തില്‍’ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷം

Jaihind News Bureau
Monday, August 24, 2020

 

തിരുവനന്തപുരം : വിമാനത്താവള വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷം. അദാനിയെ എതിർത്തവർ തന്നെ രഹസ്യമായി അദാനിയെ പിന്തുണച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  ക്രിമിനല്‍ ഗൂഢാലോചനയാണ് നടന്നത്. സർക്കാർ പറയുന്ന കാര്യങ്ങൾ അല്ല പ്രവർത്തിക്കുന്നത്. ഒരു ടെന്‍ഡറുമില്ലാതെയാണ് അദാനിയുടെ മരുമകളുടെ സ്ഥാപനത്തിന് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ സിറില്‍ അമർചന്ദ് മംഗള്‍ദാസ് കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും  അദ്ദേഹം ചോദിച്ചു. പ്രമേയത്തിന്‍റെ അന്തസത്തയെ അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Watch Niyama Sabha LIVE :

teevandi enkile ennodu para