എത്യോപ്യയില്‍ വിമാനം 157പേരുമായി തകര്‍ന്നുവീണു

നെയ്‌റോബി: 149 യാത്രക്കാരുമായി കെനിയയിലേക്കു പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു. എത്യോപ്യന്‍ തലസ്ഥാന നഗരിയായ ആഡിസ് അബാബയില്‍ നിന്ന് അറുപത്തിരണ്ടു കിലോമീറ്റര്‍ അകലെ ബിഷോഫ്റ്റു പട്ടണത്തിലാണ് വിമാനം തകര്‍ന്നു വീണത്. ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നിനായിരുന്നു അപകടം. 149 യാത്രക്കാരും എട്ടു ജീവനക്കാരുമടക്കം 157 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടിട്ടില്ല എന്നാണു സൂചനകള്‍.

വിമാനം തകര്‍ന്നുവീണ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാന സര്‍വീസാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ്. അപകട കാരണം വ്യക്തമല്ല. പ്രാദേശിക സമയം രാവിലെ 8.38 ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം ആറുമിനിട്ടുനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു.

Comments (0)
Add Comment