പ്രവാസികള്‍ക്കായി കോണ്‍ഗ്രസ് നേതാക്കളുടെ ഏകദിന ധര്‍ണ ഇന്ന്; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും, മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും പങ്കെടുക്കും

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന്‌ ഗൾഫ് നാടുകളില്‍ കുടുങ്ങിയ പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍റെ നേതൃത്വത്തില്‍ രാജ്ഭവനു മുന്നിൽ ഇന്ന് ഏകദിന ധര്‍ണ നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധര്‍ണ ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കും. കൊവിഡ് ജാഗ്രതയുടെ ഭാഗമായി സമൂഹിക അകലം പാലിച്ച് നടത്തുന്ന ധര്‍ണയില്‍ അടൂര്‍ പ്രകാശ് എം.പി, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരും പങ്കെടുക്കും.

Comments (0)
Add Comment