പ്രിയങ്കാഗാന്ധിയെ അപമാനിക്കാനുള്ള ശ്രമം; രാജ്യമൊട്ടാകെ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ്

Jaihind Webdesk
Saturday, February 2, 2019

പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ബി.ജെ.പി കേന്ദ്രങ്ങളിൽ സൃഷ്ടിച്ചിരിക്കുന്ന ആശങ്ക വളരെ വലുതാണ്. ഇതിനെത്തുടർന്ന് നിരവധി വിദ്വേഷ പ്രസ്താവനകളുമായി വിവിധ ബി.ജെ.പി നേതാക്കളാണ് രംഗത്തെത്തിയത്.  സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉള്‍പ്പെടെ ഇവര്‍ തുടരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങളില്‍ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മഹിളാ കോണ്‍ഗ്രസ്. ഓള്‍ ഇന്ത്യാ മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സുഷ്മിത ദേവ് ഇതുസംബന്ധിച്ച വീഡിയോ സന്ദേശം ട്വീറ്റ് ചെയ്തു.