എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ഒരുകുടക്കീഴില്‍ അണിനിരത്തും ; കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരികെ കൊണ്ടുവരിക ലക്ഷ്യം : എഐസിസി ന്യൂനപക്ഷ വിഭാഗം

Jaihind Webdesk
Sunday, July 18, 2021

ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ഒരുകുടക്കീഴില്‍ അണിനിരത്തുകയാണ് ലക്ഷ്യമെന്ന് എഐസിസി ന്യൂനപക്ഷ വിഭാഗം. ബിജെപി ഒരു പ്രത്യേക വിഭാഗത്തിന്‍റെ മാത്രം പാര്‍ട്ടിയായി അധഃപതിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഒന്നായി കാണാന്‍ കഴിയുന്ന കോണ്‍ഗ്രസിനെ 2024 ല്‍ അധികാരത്തില്‍ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. നാഷണല്‍ ചെയര്‍മാന്‍ ഇമ്രാന്‍ പ്രതാപ് ഗര്‍ഹി അധ്യക്ഷത വഹിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ചെയര്‍മാന്മാരും ദേശീയ കോഓര്‍ഡിനേറ്റര്‍മാരും പങ്കെടുത്തു.