അഭിനന്ദന്‍ വര്‍ധമാനിന്റെ മോചനത്തിനായി കോണ്‍ഗ്രസ് മെഴുകുതിരി തെളിയിക്കും

Jaihind Webdesk
Thursday, February 28, 2019

പാകിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ എത്രയും വേഗം സുരക്ഷിതമായി ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ആഹ്വാന പ്രകാരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് വൈകുന്നേരം മെഴുകുതിരി തെളിയിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

ജനമഹായാത്രയുടെ സമാപനവേദിയായ ഗാന്ധിപാര്‍ക്കില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കാളും പ്രവര്‍ത്തകരും മെഴുകുതിരി തെളിയിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഡി.സി.സി അധ്യക്ഷന്‍മാര്‍ നേതൃത്വം നല്‍കും.