പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

Jaihind Webdesk
Wednesday, January 23, 2019

ന്യൂഡല്‍ഹി: പ്രിയങ്കഗാന്ധി പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായാണ് നിയമനം. പ്രിയങ്കയുടെ നിയമനം കോണ്‍ഗ്രസിന് കരുത്തു പകരുന്ന തീരുമാനമായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നത്. കിഴക്കന്‍ യു.പിയുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്ത് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തും ആവേശവും പകരും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിയമിച്ചു. കര്‍ണാടകയുടെ ചുമതലയും കെ.സി വേണുഗോപാലിന് തുടരും. ഗുലാം നബി ആസാദിന് ഹരിയാനയുടെ ചുമതലയും, ജ്യോതിരാതിത്യസിന്ധ്യയെ പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയും നല്‍കിയിട്ടുണ്ട്.[yop_poll id=2]