എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന്

webdesk
Thursday, February 7, 2019

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് നടക്കും. എ.ഐ.സി.സി ആസ്ഥാനത്ത് വൈകിട്ട് 4.30 നാണ് യോഗം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും ജോതിരാദിത്യ സിന്ധ്യയും യോഗത്തില്‍ പങ്കെടുക്കും.

ഒരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംസ്ഥാന അധ്യക്ഷന്‍മാരെയും ജനറല്‍ സെക്രട്ടറിമാരെയും വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിലയിരുത്തിയിരുന്നു. ജനറല്‍ സെക്രട്ടറിമാര്‍ ചുമതലയുള്ള സംസ്ഥാനങ്ങളിലെത്തിയും വിവര ശേഖരണം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടക്കാനിരിക്കുന്ന യോഗം.
തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും ഉയര്‍ത്തിക്കാണിക്കേണ്ട വിഷയങ്ങളും സഖ്യസാധ്യകളും യോഗം വിലയിരുത്തും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് കേരളത്തിലെത്തി തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

ഇന്നലെ ചുമതല ഏറ്റെടുത്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജോതിരാതിദ്യ സിന്ധ്യയും യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ മുഖ്യ ശ്രദ്ധാ കേന്ദ്രമായ ഉത്തര്‍പ്രദേശിലെ ഒരുക്കങ്ങള്‍ സംബന്ധിച്ച് പ്രിയങ്ക ഗാന്ധിയും ജോതിരാദിത്യ സിന്ധ്യയും കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിയാലോചന നടത്തിയിരുന്നു. ഒമ്പതാം തീയതി പി.സി.സി അധ്യക്ഷന്‍മാരുടെയും 12ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരും.[yop_poll id=2]