എഐ ക്യാമറ പണി തുടങ്ങി; ആദ്യ ദിനം 28,891 നിയമലംഘനങ്ങള്‍; കൂടുതല്‍ കൊല്ലത്ത്, കുറവ് മലപ്പുറത്ത്

 

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് ആദ്യ ദിനം ക്യാമറയിൽ കുടുങ്ങിയത് 28,891 പേർ. കൊല്ലത്താണ് ആദ്യദിനം ഏറ്റവും കൂടുതൽ നിയമലംഘകരെ ക്യാമറ കണ്ടെത്തിയത്. 4,776 പേരെ യാണ് ക്യാമറ പിടികൂടി പിഴ ചുമത്തിയത്. ആദ്യ ദിനം മലപ്പുറത്താണ് ഏറ്റവും കുറവ്  ഗതാഗത നിയമങ്ങൾ ലംഘിച്ചത്. 545 നിയമലംഘനങ്ങളാണ് മലപ്പുറത്ത് കണ്ടെത്തിയത്.

ആദ്യ ദിനം ക്യാമറ കണ്ടെത്തിയവർക്ക് പിഴയുടെ ചെലാൻ അയയ്ക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ തടസമായി. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന കുട്ടികളെ പിഴയിൽ നിന്നും ഒഴിവാക്കുന്നതിനായി കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. കുട്ടിയുടെ ഉയരം നോക്കി പിഴ ചുമത്തുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Comments (0)
Add Comment