തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തനിനിറം കാട്ടി ബി.ജെ.പി; പരാതി പറയാനെത്തിയ സ്ത്രീയെ ബി.ജെ.പി എം.എല്‍.എ നടുറോഡിലിട്ട് ചവിട്ടി | Video

Jaihind Webdesk
Monday, June 3, 2019

അഹമ്മദാബാദ് : പരാതി പറയാനെത്തിയ സ്ത്രീയെ നടുറോഡിലിട്ട് ചവിട്ടി ബി.ജെ.പി എം.എല്‍.എ. കുടിവെള്ളക്ഷാമം അറിയിക്കാനെത്തിയ സ്ത്രീയെയാണ് ഗുജറാത്തിലെ നരോദ മണ്ഡലത്തിലെ എം.എല്‍.എയായ ബല്‍റാം തവാനി ജനമധ്യത്തില്‍ നടുറോഡിലിട്ട് ചവിട്ടിയത്. തങ്ങളുടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തെക്കുറിച്ച് എം.എല്‍.എയോട് നേരിട്ട് പരാതി അറിയിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. എന്നാല്‍ തികച്ചും മാന്യമല്ലാത്ത പെരുമാറ്റമാണ് എം.എല്‍.എയുടെയും അനുയായികളുടെ ഭാഗത്തുനിന്നുണ്ടായത്.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് എം.എല്‍.എയുടെ അനുയായികള്‍ സ്ത്രീയെ ഓഫീസിന് മുന്നില്‍വെച്ച് മര്‍ദിക്കുകയായിരുന്നു. ഇതിനിടെ എം.എല്‍.എ എത്തി നിലത്തുവീണ സ്ത്രീയെ ചവിട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഭവം വിവാദമായതിനെ തുടര്‍ന്ന് എം.എല്‍.എ മാപ്പ് പറഞ്ഞു. സ്വയരക്ഷയ്ക്കാണ് ആക്രമിച്ചതെന്ന് ന്യായീകരണവും നടത്തി. എന്നാല്‍ എം.എല്‍.എയും കൂട്ടാളികളും നിലത്തുവീണുകിടക്കുന്ന സ്ത്രീയെ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.