കൊവിഡിനോടും ചൈനയോടും പോരാടുന്നതിനുപകരം കേന്ദ്രം പ്രതിപക്ഷത്തോട് ഒളിപ്പോർ നടത്തുന്നു : അഹമ്മദ് പട്ടേല്‍

Jaihind News Bureau
Saturday, June 27, 2020

കൊവിഡ് മഹാമാരിയോടും ചൈനയോടും പോരാടുന്നതിനുപകരം പ്രതിപക്ഷത്തോട്  കേന്ദ്രം ഒളിപ്പോര്‍ നടത്തുന്നുവെന്ന്    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിന് ഒളിക്കാൻ ഒന്നുമില്ല. സർക്കാരിന്‍റെ വീഴ്ചകളേയും അഴിമതിയേയും വിമർശിക്കാനും തുറന്നുകാട്ടാനും കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്ത് തെരഞ്ഞെടുപ്പുകൾ നടക്കുമ്പോഴും ബിജെപി സർക്കാർ പ്രതിസന്ധി നേരിടുമ്പോഴും അന്വേഷണ ഏജൻസികൾ സജീവമാകും. സാമ്പത്തിക മേഖലയും ആരോഗ്യ രംഗവും ദേശീയ സുരക്ഷയുമെല്ലാം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടിരിക്കുകയാണ്. ഈ പരാജയത്തെ മറയ്ക്കാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം

രാജ്യത്ത് തെരഞ്ഞെടുപ്പുകൾ നടക്കുമ്പോഴും ബിജെപി സർക്കാർ പ്രതിസന്ധി നേരിടുമ്പോഴും അന്വേഷണ ഏജൻസികൾ സജീവമാകും. വര്‍ഷങ്ങളായി ഈ രീതിയാണ് കാണാനാകുന്നത്.  നിര്‍ഭാഗ്യവശാല്‍ സാമ്പത്തിക മേഖലയും ആരോഗ്യ രംഗവും ദേശീയ സുരക്ഷയുമെല്ലാം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടിരിക്കുകയാണ്. ഈ പരാജയത്തെ മറയ്ക്കാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും കഴിയിയില്ല. കൊവിഡ് മഹാമാരിയോടും ചൈനയോടും പോരാടുന്നതിനുപകരം പ്രതിപക്ഷത്തോട്  കേന്ദ്രം ഒളിപ്പോര്‍ നടത്തുകയാണ് . കോണ്‍ഗ്രസിന് ഒളിക്കാൻ ഒന്നുമില്ല. സർക്കാരിന്‍റെ വീഴ്ചകളേയും അഴിമതിയേയും വിമർശിക്കാനും തുറന്നുകാട്ടാനും കോണ്‍ഗ്രസ് ഭയപ്പെടുന്നില്ല.

ജയ്ഹിന്ദ്