ശബരിമല സ്ത്രീ പ്രവേശനം : ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയെ സ്വാഗതം ചെയ്ത് അറ്റോണി ജനറൽ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയെ സ്വാഗതം ചെയ്ത് അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ. ജനങ്ങളുടെ വികാരം കോടതി മനസിലാക്കണമെന്ന് അറ്റോണി ജനറൽ പറഞ്ഞു.

ശബരിമലയെ ആരാധിക്കുന്ന വനിതകൾ ഇത്തരത്തിൽ തെരുവിൽ ഇറങ്ങി പ്രതിഷേധം നടത്തും എന്ന് കോടതി ഒരിക്കൽ പോലും കരുതിയാതായി തോന്നുന്നില്ലെന്ന് അറ്റോണി ജനറൽ പറയുന്നു. ആയിരകണക്കിന് സ്ത്രീകൾ ആണ് ഓരോ ദിവസവും തെരുവിലിറങ്ങി സമരം ചെയ്യുന്നത്. ദൈവം കോപിച്ചാൽ തങ്ങളെ ഇത് ബാധിക്കും എന്നാണ് അവർ പറയുന്നത്. സമീപ കാലത്ത് കേരളത്തിൽ ഉണ്ടായ പ്രളയത്തിന് കാരണം ഈ കോപം ആണെന്ന് പറയുന്നവർ ഉണ്ടെന്നും കെ.കെ വേണുഗോപാൽ പറയുന്നു.

ശബരിമല സ്ത്രീ പ്രവേശനവും ആയി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പടിവിച്ച ഉത്തരവിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര എഴുതിയ ന്യൂനപക്ഷ വിധിയോടു ആണ് തനിക്ക് സ്വീകാര്യതയെന്ന് പറയുന്ന അറ്റോണി ജനറൽ ജസ്റ്റിസ് ദീപക് മിശ്ര സമീപ കാലത്ത് പുറപ്പടിവിച്ച 17 വിധികളിൽ ഭരണഘടന ധാർമികതയെ കുറിച്ച് പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിൽ ഓരോ വിധിയിലും വ്യത്യാസം ഉണ്ട്. ശബരിമല വിധി വായിച്ചതോടെയാണ് തനിക്ക് സംശയം കൂടിയത്. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് ഉള്ള നിയന്ത്രണം തുടരണം എന്ന ന്യൂനപക്ഷ വിധി ജസ്റ്റിസ് ഇന്ദു മൽഹോത്ര എഴുതിയത് ഭരണഘടന ധാർമികത ചൂണ്ടിക്കാട്ടി ആണ്. എന്നാൽ ജസ്റ്റിസ് ചന്ദ്രചൂഡ് ആകട്ടെ ഭരണഘടന ധാര്‍മികത ചൂണ്ടിക്കാട്ടി ആണ് സ്ത്രീ പ്രവേശന നിയന്ത്രണം നീക്കണം എന്ന് ആവശ്യപ്പെട്ടത്.

ഓരോ ജഡ്ജിമാരും ഓരോ തരത്തിലാണ് ഭരണഘടന ധാർമികത വ്യാഖ്യാനിക്കുന്നത്. ഭരണഘടന ധാർമികത എന്നത് പരിഹാസ്യം ആകുക ആണെന്നും അറ്റോണി ജനറൽ പറഞ്ഞു.സുപ്രീം കോടതിയിൽ നിന്ന് സമീപകാലത്ത് ഉണ്ടായ വിധികളുടെ പശ്ചാത്തലത്തിൽ “ഭരണഘടന ധാർമികത ” എന്ന വിഷയത്തിൽ സ്വകാര്യ ചാനൽ സംഘടിപ്പിച്ച പാനൽ സംവാദത്തിലാണ് അറ്റോണി ജനറലിന്‍റെ ശ്രദ്ധേയ പരാമർശം.

https://youtu.be/Xo0wm-C5oUA

Attorney GeneralJustice Indu MalhotraJustice Deepak MisraSabarimala
Comments (1)
Add Comment