സുപ്രീംകോടതി വാദം കേൾക്കാതെ തന്നെ കേസ് തള്ളുന്നതിൽ അതൃപ്തി അറിയിച്ച് എജി

Jaihind Webdesk
Monday, November 12, 2018

കേസുകളിൽ വാദം കേൾക്കാതെ തള്ളുന്നതിൽ സുപ്രീംകോടതിയിൽ അതൃപ്തി അറിയിച്ച് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ.  ദീര്‍ഘദൂരം സഞ്ചരിച്ചാണ് ആളുകൾ കോടതിയിലേക്ക് എത്തുന്നത്. ആയതിനാൽ ഹര്‍ജികളിൽ വാദം കേൾക്കണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. തിടുക്കത്തിൽ ഹർജികൾ തള്ളുന്നതിലൂടെ നീതി നിഷേധിക്കപ്പെടുന്നു എന്നും അറ്റോർണി ജനറൽ പറഞ്ഞു.