എ.ഐ ക്യാമറ അഴിമതിക്ക് പിന്നാലെ സേഫ് കേരള പദ്ധതിക്കായി ലാപ്ടോപ്പ് വാങ്ങിയതിലും വൻ ക്രമക്കേട്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ.ഐ ക്യാമറ അഴിമതിക്ക് പുറമേ സേഫ് കേരള പദ്ധതിക്കായി ലാപ്ടോപ്പ് വാങ്ങിയതിലും വൻ ക്രമക്കേട് നടന്നതായി രമേശ് ചെന്നിത്തല. രണ്ടുകോടി ചിലവ് വരുന്നിടത്ത് അഞ്ചു കോടി രൂപ നൽകി വൻ തീവെട്ടികൊള്ളയാണ് ഇതിലും നടത്തിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് സംബന്ധിച്ച രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു.

ടെൻഡറിൽ പറയുന്ന മാതൃകയിലുള്ള ലാപ്പ്ടോപ്പുകൾക്ക് അൻപത്തി എഴായിരം രൂപ മാത്രം വിലയുള്ളപ്പോൾ എസ് ആർ ഐ.ടി ക്ക് ഒരു ലക്ഷത്തി നാൽപ്പത്തിയെട്ടായിരം രുപ നൽകിയാണ് ലാപ്ടോപ് വാങ്ങിയിരിക്കുന്നത്. 26.6. 2020 ൽ സമർപ്പിച്ച ടെൻഡറിൽ 358 ലാപ്ടോപ് കൾക്ക് അഞ്ച് കോടി 31 ലക്ഷം രൂപ വകയിരിത്തിരിക്കുന്നത്. 2കോടി മാത്രം ചില വരുന്ന സ്ഥലത്ത് 5 കോടി നൽകി വൻ തീവെട്ടിക്കൊള്ള നടത്തിയതായി രമേശ് ചെന്നിത്തല ആരോപിച്ചു.

ഇത് സംബന്ധിച്ച ചില രേഖകളും അദ്ദേഹം പുറത്തുവിട്ടു. ഇക്കാര്യങ്ങളും ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നദ്ദേഹം പറഞ്ഞു.ക്യാമറ പദ്ധതിയിലെ കോടികളുടെ അഴിമതി ആരോപണത്തിന് പിന്നാലെയാണ് ലാപ്ടോപ്പ് അഴിമതിയും രേഖകൾ സഹിതം രമേശ് ചെന്നിത്തല വെളിച്ചത്തു കൊണ്ടുവനിരിക്കുന്നത്

Comments (0)
Add Comment